18 September Thursday

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

തൃശൂര്‍> ശ്രീനാരായണപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു.ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. വടക്കേക്കാട് സ്വദേശി പൊന്നമ്പാതയില്‍ വീട്ടില്‍ ഹംസയുടെ മകന്‍ ഫദല്‍ (20) ആണ് മരിച്ചത്.

പടിഞ്ഞാറെ വെമ്പല്ലൂര്‍ എംഇഎസ് അസ്‌മാബി കോളജിലെ വിദ്യാര്‍ഥിയായ ഫദലും സഹപാഠികളുമായ അഞ്ച് പേരുമാണ് ശ്രീകൃഷ്ണ ക്ഷേത്ര കുളത്തില്‍ കുളിക്കാനെത്തിയത്. ഇതില്‍ മൂന്ന് പേര്‍ പടിത്താറെക്കരയില്‍ നിന്ന് കിഴക്കേക്കരയിലേക്ക് നീന്തുന്നതിനിടെ ഫദല്‍ മുങ്ങിത്താഴുകയായിരുന്നു.

മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.അസ്മാബി കോളജിലെ രണ്ടാം വര്‍ഷ മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ് ഫദല്‍.










 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top