18 September Thursday

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ 18-കാരന്‍ മുങ്ങി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

കോഴിക്കോട് > കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 18-കാരന്‍ മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം. കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top