06 December Wednesday

വന്ദനാദാസ്‌ കൊലപാതകം: പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023

തിരുവനന്തപുരം > കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസുകാർക്ക് വീഴ്‌ചയുണ്ടായതായി റിപ്പോർട്ട്‌. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് എഎസ്‌ഐമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനിയുടേതാണ് നടപടി. എഎസ്‌ഐമാരായ ബേബി മോഹൻ, മണിലാൽ എന്നിവർക്കെതിരെയാണ് വകുപ്പുതല നടപടി. ആശുപത്രിയിലുണ്ടായ ആക്രമണത്തിനിടെ പൊലീസുകാർ സ്വയരക്ഷാർഥം ഓടിപ്പോയെന്നാണ് റിപ്പോർട്ട്‌. ഡോക്‌ടറെ ആക്രമിക്കുമ്പോൾ പ്രതിയെ കീഴ്പ്പെടുത്താനോ വരുതിയിലാക്കാനോ നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിലുണ്ട്‌. മെയ് 10ന് പുലർച്ചയാണ് കൊല്ലം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദനാദാസിനെ പ്രതി ജി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top