26 April Friday

ഇഡി ബിജെപിയുടെ രാഷ്‌ട്രീയ ചട്ടുകമായി; കേരളത്തെ പാപ്പരാക്കാൻ ശ്രമമെന്ന് തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

തിരുവനന്തപുരം> രാഷ്ട്രീയ എതിരാളികളെ ഒറ്റപ്പെടുത്താനും സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനുമാണ് കേന്ദ്രം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ (ഇഡി)  ഉപയോഗിക്കുന്നതെന്ന് മുൻ ധനമന്ത്രി ഡോ തോമസ് ഐസക്. ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായാണ് ഇഡി പ്രവർത്തിക്കുന്നത്. കേരളത്തെ പാപ്പരാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് തനിക്ക് ഇഡി അയച്ച സമൻസ് പിൻവലിക്കണമെന്നും സുപ്രീം കോടതി വിധി പ്രകാരം തെറ്റാണ് ഈ സമൻസ് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഏകപക്ഷീയമായ രണ്ട് സമൻസാണ് അയച്ചിരിക്കുന്നത്. ഞാൻ 'ഫെമ' ലംഘിച്ചിട്ടുണ്ടെങ്കിൽ ആദ്യം ചൂണ്ടിക്കാട്ടേണ്ടത് ആർബിഐ ആണ്.

ഇഡിയുടെ സർക്കാർ വിരുദ്ധ നടപടികൾക്കെതിരെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും പ്രതിരോധിക്കും. ഇഡിക്ക് മുന്നിൽ ഹാജരാകേണ്ട എന്നത് വ്യക്തിപരമായ തീരുമാനം അല്ലെന്നും പാർട്ടിയുമായി ആലോചിച്ച് എടുത്തതതാണെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top