29 March Friday

കുഫോസ്‌: ഡോ.എം.റോസലിൻഡ് ജോർജിന്‌ ചുമതല നൽകി ഗവർണർ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

തിരുവനന്തപുരം> കേരള ഫിഷറീസ് സർവ്വകലാശാല (കുഫോസ്) വൈസ്‌ ചാൻസലറുടെ ചുമതല ഡോ.എം.റോസലിൻഡ് ജോർജിന്‌ നൽകി ചാൻസലർ കൂടിയായ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഉത്തരവിട്ടു. ഗവർണർ സർവകലാശാലയിൽ നിന്ന്‌ ശേഖരിച്ച പത്ത്‌ വർഷം സർവീസുള്ളവരുടെ പട്ടികയിൽ നിന്നാണ്‌ നിയമനം. സർക്കാരിൽ നിന്ന്‌ പേര്‌ ചോദിച്ചിരുന്നില്ല.

വി സി ആയിരുന്ന ഡോ. റെജി ജോണിന്റെ നിയമന നടപടി ചട്ടപ്രകാരമല്ലെന്ന്‌ ചൂണ്ടിക്കാണിച്ച്‌ ഹൈക്കോടതി നിയമനം റദ്ദാക്കിയതിനെ തുടർന്നാണ്‌ പകരം ചുമതല നൽകിയത്‌. ഈ വിധിക്കെതിരെ റെജി ജോണിന്റെ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചിരുന്നു. കുഫോസിന്റേയും യുജിസി യുടേയും ചട്ടമനുസരിച്ചാണ്‌ ചാർജ്‌ കൈമാറിയിട്ടുള്ളതെന്ന്‌ രാജ്‌ഭവൻ പത്രക്കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top