26 April Friday

ഡോക്ടർ കെ എ ഭാസ്കരൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 21, 2023

ഡോ. കെ എ ഭാസ്‌കരൻ

പെരുമ്പാവൂർ> കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് സമീപം ഷൈൻ നിവാസിൽ ഡോ. കെ എ ഭാസ്‌കരൻ (83) അന്തരിച്ചു. പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ, കല സൊസൈറ്റി, ആശാൻ സ്‌മാരക സാഹിത്യ വേദി എന്നിവയുടെ പ്രസിഡന്റ്, പെരുമ്പാവൂർ ചെത്തുതൊഴിലാളിയൂണിയൻ ദീർഘകാലം പ്രസിഡന്റ്, ടാക്‌സ് കൺസൾട്ടന്റ്സ് ആന്റ് പ്രാക്‌ടീഷ്ണേഴ്‌സ് അസോസിയേഷൻ കേരളയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റ്, എസ് എൻ ഡി പി യോഗം ഡയറക്‌ടർ, എസ് എൻ മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചികിത്സാരം​ഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോക്‌ടർ പാവപ്പെട്ട രോ​ഗികളുടെ ആശ്രയമായിരുന്നു. 1971 ൽ സിപിഐ എം അംഗമായ ഡോ. ഭാസ്‌കരൻ ഏരിയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഭാർഗവി. മകൻ: ഡോ. ഷൈൻ. മരുമകൾ: ഡോ. ബിബിത (കരുമാലൂർ പി എച്ച് സി ഡോക്‌ടർ). സംസ്കാരം തിങ്കൾ രാവിലെ 10.30 ന് വീട്ടുവളപ്പിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top