02 July Saturday

മമ്മൂട്ടിയെ സന്ദർശിച്ച് ഡോ ജോ ജോസഫ്; അന്ന് പുരസ്‌കാരം ഏറ്റുവാങ്ങാൻ, ഇന്ന് വോട്ട് തേടി

വെബ് ഡെസ്‌ക്‌Updated: Sunday May 8, 2022

കൊച്ചി> തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണവുമായി എൽഡിഎഫ് സ്ഥാനാർത്ഥി മണ്ഡലത്തിൽ നിറയുന്നു. ഞായറാഴ്‌ച രാവിലെ മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെ വീട്ടിലെത്തി ഡോ ജോ ജോസഫ് വോട്ട് തേടി. തന്റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ മമ്മൂട്ടിയെ സന്ദർശിച്ചതിന്റെ അനുഭവം ഡോക്‌ടർ പങ്കുവെച്ചു.

മമ്മൂട്ടിയുടെ കയ്യിൽ നിന്ന് ഒരിക്കൽ പുരസ്കാരം ഏറ്റുവാങ്ങാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും  വേദികൾ പലതും അദ്ദേഹത്തോടൊപ്പം പങ്കിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് നേരിട്ട് കണ്ടത് ഇതാദ്യമായാണെന്നും ഡോ ജോ ജോസഫ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. തൃക്കാക്കരയുടെ വികസനത്തിന് എല്ലാവിധ പിന്തുണയുമുണ്ടെന്ന് മമ്മൂട്ടി ഉറപ്പ് നൽകി.

ഡോ ജോ ജോസഫ് മമ്മൂട്ടിയുടെ കയ്യിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു- ഫയൽ ചിത്രം

ഡോ ജോ ജോസഫ് മമ്മൂട്ടിയുടെ കയ്യിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു- ഫയൽ ചിത്രം



ഫെയ്‌സ്‌ബുക്ക് കുറിപ്പ്

മഹാനടനോടൊപ്പം...

ഇന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിയുടെ വീട്ടിൽ ചെന്ന് അദ്ദേഹത്തെ കണ്ടു.  എനിക്ക് അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ഒരിക്കൽ ഒരു പുരസ്‌കാരം ഏറ്റുവാങ്ങുവാൻ  അവസരം ലഭിച്ചിട്ടുണ്ട്. വേദികൾ പലതും അദ്ദേഹത്തോടൊപ്പം പങ്കിട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് നേരിട്ട് കണ്ടത് ഇതാദ്യമായാണ്. ഒരു പാട് സന്തോഷം തോന്നി.

കുറച്ച് സമയത്തിനുള്ളിൽ ഒരുപാട് വിഷയങ്ങൾ, പ്രത്യേകിച്ച് തൃക്കാക്കര മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾ അദ്ദേഹവുമായി പങ്കു വയ്ക്കാൻ സാധിച്ചു. കൊച്ചി മേയറും സിപിഐ എം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ സ. എം അനിൽ കുമാറും മറ്റു സഖാക്കളും ഒപ്പം ഉണ്ടായിരുന്നു. എല്ലാ പിന്തുണയും വിജയാശംസകളും അദ്ദേഹം വാഗ്ദാനം നൽകി.
മഹാനടന് നന്ദി ...
ഡോ.ജോ ജോസഫ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top