25 April Thursday

ആഭ്യന്തര വിമാന സർവ്വീസുകൾ ആരംഭിച്ചു; ആദ്യ ദിനം 17 പുതിയ സർവ്വീസുകൾ

വെബ് ഡെസ്‌ക്‌Updated: Monday May 25, 2020

നെടുമ്പാശേരി > ലോക്‌ഡൗണിനെത്തുടർന്ന് നിർത്തിയിരുന്ന ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച പുനരാരംഭിച്ചു. നെടുമ്പാശേരിയിൽ 17  സർവീസുകൾ‌ നടത്തി‌. നേരത്തെ പ്രഖ്യാപിച്ചിരുന്നതിൽ ഏഴ്‌ സർവീസുകൾ റദ്ദാക്കി. രാവിലെ 7.10ന് എയർ ഏഷ്യയുടെ മുംബൈ നിന്നുള്ള സർവീസാണ് ആദ്യമെത്തിയത്. സർവീസ് നടത്തിയതിൽ 8 വിമാനങ്ങൾ ഇവിടെയെത്തിയതും 9 എണ്ണം ഇവിടെ നിന്നു പുറപ്പെട്ടതുമാണ്. ഹൈദ്രാബാദ്, ബെംഗളുരു, പൂനെ, ഡൽഹി, ചെന്നൈ, മുംബൈ സെക്ടറുകളിലേയ്ക്ക് സർവീസ് നടത്തി. മൈസൂർ, ബെംഗളുരു, മുംബൈ സെക്ടറുകളിലെ സർവീസുകളാണ് റദ്ദാക്കിയത്.

പൂർണമായും സാമൂഹിക അകലം പാലിച്ചും പൂർണമായും യന്ത്രവൽകൃത സംവിധാനങ്ങളിലൂടെയും ആണ് വിമാനത്താവളത്തിന്റെ പ്രവർത്തനം. യാത്രാ രേഖകൾ പൂർണമായും ഡിജിറ്റൽ രൂപത്തിലാക്കിയിട്ടുള്ളതിനാൽ ഉദ്യോഗസ്ഥർക്ക് ഇവയും സ്പർശിക്കേണ്ട ആവശ്യമില്ല. ബാഗുകൾ അണുവിമുക്തമാക്കുന്നതിന് പ്രത്യേക സംവിധാനവും യാത്രക്കാരുടെ പാദരക്ഷകൾ അണുവിമുക്തമാക്കുന്നതിന് പ്രത്യേകം രൂപകൽപന ചെയ്ത ഡോർമാറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിന്റെ വാർഷികദിനവുമായിരുന്നു തിങ്കളാഴ്ച.1999മെയ് 25നാണ് വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top