18 September Thursday

ഗാർഹിക വൈദ്യുതി നിരക്ക്‌ കുറവ്‌ കേരളത്തിൽ

ജെയ‌്സൻ ഫ്രാൻസിസ‌്Updated: Sunday Jul 3, 2022

തിരുവനന്തപുരം
രാജ്യത്ത്‌  ഗാർഹിക വൈദ്യുതി നിരക്ക്‌ ഏറ്റവും കുറവ്‌  കേരളത്തിൽ. ഏറ്റവുമൊടുവിൽ 6.6 ശതമാനം നിരക്ക്‌ കൂട്ടിയത്‌ കണക്കിലെടുത്താലും ബിജെപി, കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിലേതിനേക്കാൾ  താഴ്‌ന്ന   താരിഫാണ്‌ കേരളത്തിലേത്‌.

പുതിയ നിരക്കനുസരിച്ച്‌ ഗാർഹിക ഉപയോക്താക്കൾക്ക്‌ യൂണിറ്റിന്‌ ശരാശരി 5.08 രൂപയാകുമെന്നാണ്‌ കണക്ക്‌. ബിജെപി ഭരിക്കുന്ന കർണാടകയിൽ ഇത്‌ 8.10 രൂപയാണ്‌. മധ്യപ്രദേശിൽ 6.36. ഉത്തർപ്രദേശിൽ 5.79 രൂപ. മഹാരാഷ്ട്രയിൽ 7.52 രൂപയാണ്‌ ഈടാക്കുന്നത്‌.

കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിൽ 7.13 രൂപയും ആംആദ്‌മി ഭരിക്കുന്ന പഞ്ചാബിൽ 5.70 രൂപയും ഡൽഹിയിൽ 5.80 രൂപയും ഈടാക്കുന്നു.
   ഡൽഹിയിൽ 200 യൂണിറ്റ്‌ വരെയുള്ള ഉപയോഗത്തിന്‌ ഇളവ്‌ നൽകുന്നുണ്ടെങ്കിലും ഇത്‌ അപേക്ഷിക്കുന്നവർക്ക്‌ മാത്രമായി പരിമിതപ്പെടുത്തുമെന്ന്‌ അടുത്തിടെ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു.  

ചെലവിന്‌ അനുസൃതമായി നിരക്ക്‌ പരിഷ്‌കരിക്കാത്ത തമിഴ്‌നാട്ടിൽ വൈദ്യുതി ബോർഡിന്റെ കടം 1.23 ലക്ഷം കോടി രൂപയാണ്‌. ഇവിടെ താരിഫ്‌ പരിഷ്‌കരിക്കുന്നതോടെ ഉപയോക്താക്കൾക്ക്‌ ഇരുട്ടടിയുറപ്പ്‌. വസ്‌തുത ഇതായിരിക്കെയാണ്‌ തമിഴ്‌നാടിനെയും കേരളത്തെയും താരതമ്യം ചെയ്തുള്ള പ്രചാരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top