പാലക്കാട്> മങ്കരയിൽ വളർത്തുനായയുടെ കടിയേറ്റ വിദ്യാർഥിനി മരിച്ചു. മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്‌മിയാണ് (19) തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ വ്യാഴം പുലർച്ചെ മരിച്ചത്. കോയമ്പത്തൂർ നെഹ്‌റു കോളേജിലെ ഒന്നാംവർഷ ബിസിഎ വിദ്യാർഥിനിയാണ്.
മെയ് 30നാണ് കോളേജിലേക്ക് പോകുംവഴി അയൽവീട്ടിലെ വളർത്തുനായയുടെ കടിയേറ്റത്. പട്ടികടിച്ചതിനുള്ള കുത്തിവയ്പ്പ് യഥാസമയം എടുത്തിരുന്നു. ഒരുമാസം പൂർത്തിയാകുന്നതിനിടെ ബുധനാഴ്‌ച പനിയെത്തുടർന്ന് മങ്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തി. പേവിഷബാധ ലക്ഷണങ്ങളെ തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കായി തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വ്യാഴം പുലർച്ചെയാണ് മരിച്ചത്. മൃതദേഹം പാമ്പാടി ഐവർമഠത്തിൽ സംസ്‌കരിച്ചു. അമ്മ: സിന്ധു. സഹോദരങ്ങൾ: സിദ്ധാർഥ്, സനത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..