17 September Wednesday

ശാസ്‌താംകോട്ടയിൽ ഡോക്‌ടര്‍ക്ക് നേരെയുള്ള അക്രമം; കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി വീണാ ജോര്‍ജ്

വെബ് ഡെസ്‌ക്‌Updated: Friday Oct 15, 2021

തിരുവനന്തപുരം > ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്‌ടറെ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഡോക്‌ടറെ മന്ത്രി നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു.

ഇന്ന്‌ രാവിലെയാണ്‌ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അടക്കമുള്ളവര്‍ ഡോക്‌ടറെ മർദ്ദിച്ചത്‌. മരണം ഉറപ്പാക്കാന്‍ ഡോക്‌ടര്‍ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്റെ പേരിലുള്ള തര്‍ക്കമാണ്‌ സംഘർഷത്തിനിടയാക്കിയത്‌. പരിക്കേറ്റ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം ശാസ്‌തംകോട്ട താലൂക്ക് ആശുപത്രിയിലെ ഒ.പി ബഹിഷ്‌കരിച്ച് ഡോക്ട‌ര്‍മാര്‍ രംഗത്തെത്തി. പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. എന്നാല്‍ ഡോക്‌ടര്‍ തന്നെയും സഹപ്രവര്‍ത്തകരേയുമാണ് കയ്യേറ്റം ചെയ്‌തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top