26 April Friday

ഇന്നുച്ചക്ക് മൂന്നിന് ശേഷം പമ്പയില്‍ നിന്നും ശബരിമല കയറുവാന്‍ അനുവദിക്കുന്നതല്ല: പത്തനംതിട്ട ജില്ലാ കളക്ടര്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

പത്തനംതിട്ട> ഇന്ന് ഉച്ചക്ക് മൂന്നിന് ശേഷം പമ്പയില്‍ നിന്നും ശബരിമല കയറുവാന്‍ അനുവദിക്കുന്നതല്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍. വൈകുന്നേരം 6 മണിക്ക് മുമ്പായി ഭക്തര്‍ എല്ലാവരും സന്നിധാനത്തു നിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

പത്തനംതിട്ടയില്‍ ഇന്ന് ഉച്ചക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും ഉച്ചക്ക് ശേഷം പമ്പ, ശബരിമല മേഖലകളില്‍ ശക്തമായ മഴയുടെ സാധ്യത സൂചിപ്പിക്കുന്നതിനാലും ഏവരുടെയും സുരക്ഷിതത്വത്തെ മുന്‍നിര്‍ത്തികൊണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതെന്നും കളക്ടര്‍ അറിയിച്ചു








 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top