29 March Friday

വിചാരണ തീരുന്നതുവരെ വാർത്തകൾ നൽകുന്നത്‌ വിലക്കണം; ഹൈക്കോടതിയിൽ ദിലീപിന്റെ ഹർജി

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

കൊച്ചി > നടിയെ ആക്രമിച്ച കേസിൽ വിചാരണ തീരുന്നത്‌ വരെ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. രഹസ്യ വിചാരണ നിര്‍ദേശം മാധ്യമങ്ങള്‍ ലംഘിക്കുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. വിചാരണ അട്ടിമറിക്കാനാണ് അന്വേഷക സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു.  

രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ എജൻസിയുടെയും പ്രോസിക്യൂഷന്റെയും ഒത്താശയോടെയുള്ള മാധ്യമ വിചാരണയാണ് ഇപ്പോൾ നടക്കുന്നതെന്നും ഹർജിയിൽ ആരോപണമുണ്ട്.

വിചാരണ അവസാന ഘട്ടത്തിലെത്തിയിരിക്കെ ബാലചന്ദ്രകുമാറിന്റെ വെളിപ്പടുത്തൽ ഒരു ടിവി ചാനൽ വഴി പുറത്തുവിട്ട് ദിലീപിനെ മാധ്യമ വിചാരണക്ക് വിധേയമാക്കുകയാണന്നും ഇതിൽ അന്വേഷണ ഏജൻസിക്ക് പങ്കുണ്ടെന്നുമാണ് ആരോപണം. ഹർജി ചൊവ്വാഴ്‌ച കോടതി പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top