19 April Friday

ദിലീപിന്‌ കൊലപാതക ഗൂഢാലോചനക്കുറ്റവും

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022


കൊച്ചി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന്‌ നടൻ ദിലീപിനെതിരെ ക്രൈംബ്രാഞ്ച്‌  കൊലപാതകം ലക്ഷ്യമിട്ട്‌ ഗൂഢാലോചന  നടത്തിയെന്ന വകുപ്പുകൂടി ചുമത്തി.

കേസിലെ പ്രഥമ വിവര മൊഴി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ദിലീപ്‌ കൊലക്കുറ്റം ചെയ്യാൻവേണ്ടി കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി മോഹനചന്ദ്രനാണ്‌ ആലുവ മജിസ്ട്രേട്ട്‌ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്‌. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top