തിരുവനന്തപുരം> സംസ്ഥാനത്ത് മൂന്ന് ഡിജിറ്റൽ സയൻസ് പാർക്കുകൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു. ശാസ്‌ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ ചാലക്കുടി, കോട്ടയം, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് കേന്ദ്രം സ്ഥാപിക്കുക. ചാലക്കുടിയിലെ കേന്ദ്രം ഉടൻ തുറക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ശാസ്‌ത്ര സാങ്കേതിക മ്യൂസിയത്തിലെ നൂതന സംവിധാനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പരിഷ്‌കരിച്ച വെബ്സൈറ്റ്, ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൗകര്യം, ഇലക്‌ട്രോണിക്‌സ് ഗ്യാലറി, ഓട്ടോമൊബൈൽ സിമുലേഷൻ ഗ്യാലറി, ഭൂഗോളത്തിന്റെ മാതൃക, വിർച്വൽ റിയാലിറ്റി സ്‌റ്റുഡിയോ എന്നിവയാണ് പുതുതായി ആരംഭിച്ചത്. ശാസ്‌ത്രശിൽപ്പശാലയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും നൽകി. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. സി- ഡിറ്റ് ഡയറക്‌ടർ ജി ജയരാജ്, കെ എസ് റീന, എസ് എസ് സോജു തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..