09 December Saturday

ഹരിതകർമ്മ സേനയും സ്‌മാർട്ടാകുന്നു; ഡിജിറ്റൽ ലിറ്ററസി ക്ലാസിന് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 3, 2023

ആലപ്പുഴ > ഹരിതകർമ്മ സേനയിലെ അംഗങ്ങൾ സ്മാർട്ടാകുന്നു. യൂസർ ഫീ ശേഖരണം അടക്കമുള്ള കാര്യങ്ങൾ ഇനി സ്മാർട്ട് ഫോൺ ഉപയോഗിച്ചാവും സാധ്യമാക്കുന്നത്. സാക്ഷരതാ മിഷൻ നേതൃത്വത്തിൽ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഡിജിറ്റൽ ലിറ്ററസി പദ്ധതിയിലൂടെയാണ് ഹരിതകർമ്മ സേനയും സ്‌മാർട്ടാകുന്നത്. ഇതിനായി ഹരിതകർമ്മസേനയുടെ പഞ്ചായത്ത് തല കോർഡിനേറ്റർമാർക്കുള്ള ദ്വിദിന പരിശീലനം തുടങ്ങി.

പഞ്ചായത്ത് ഓഫീസ് ഹാളിൽ നടക്കുന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി.സജി, സെക്രട്ടറി കെ രേഖ, ഐ ആർ ടി സി കോർഡിനേറ്റർമാരായ ജയൻ ചമ്പക്കുളം, എം രാജേഷ്, ജാഫർ ഷെറീഫ്, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ കെ വി രതീഷ് സ്വാഗതവും പഞ്ചായത്ത് കോർഡിനേറ്റർ വി ആർ സരിത രതീഷ് നന്ദിയും പറഞ്ഞു.

കൈറ്റ് റിസോഴ്സ് പേഴ്സൺമാരായ ടി സജിത്ത്, ജോർജുകുട്ടി, എസ് പ്രദീപ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. പരിശീലന ക്യാമ്പ് നാളെ അവസാനിക്കും. ഐ ആർ ടി സി യുടെ നേതൃത്വത്തിലാണ് ഹരിതകർമ്മ സേനയ്ക്ക് തുടർ പരിശീലനം നൽകുക.

സ്മാർട്ട് ഫോൺ ഉപയോഗ സാധ്യതകൾ, ഇന്റർനെറ്റ്, ഓൺലൈൻ പണമിടപാടുകൾ, സോഷ്യൽ മീഡിയ, ഇ മെയിലും സർക്കാർ സേവനങ്ങളും എന്നിങ്ങനെ അഞ്ച് പാഠഭാഗങ്ങളാണ് ഡിജിറ്റൽ ലിറ്ററസി ക്ലാസിൽ  ഉള്ളത്. ഓരോ ഭാഗത്തിനും രണ്ട് മണിക്കൂർ വീതം ആകെ പത്ത് മണിക്കൂറാണ് പഠനകാലയളവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top