23 April Tuesday

എല്ലാ പട്ടിക വര്‍​ഗ ഊരുകളിലും ഡിജിറ്റല്‍ കണക്‌ടിവിറ്റി ലഭ്യമാക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

സ്വന്തം ലേഖകൻUpdated: Wednesday May 24, 2023

തിരുവനന്തപുരം > സംസ്ഥാനത്തെ എല്ലാ പട്ടികവർഗ ഊരുകളിലും ഈ വർഷംതന്നെ ഡിജിറ്റൽ കണക്ടിവിറ്റി എത്തിക്കും. ബിഎസ്‌എൻഎൽ അധികൃതരുമായി മന്ത്രി കെ രാധാകൃഷ്‌ണൻ നടത്തിയ ചർച്ചയിലാണ്  തീരുമാനം. സംസ്ഥാനത്ത്‌ 1284 പട്ടികവർഗ ഊരുകളുള്ളതിൽ 1073 ഇടത്ത് ഇതിനകം കണക്‌ടിവിറ്റിയായി. ശേഷിക്കുന്ന 211 കോളനികളിൽ ഈ വർഷം കണക്‌ടിവിറ്റി ഉറപ്പാക്കും.

211 കോളനികളുണ്ടെങ്കിലും 161 ടവറുകൾ സ്ഥാപിച്ചാൽ  എല്ലായിടത്തും സൗകര്യമെത്തിക്കാനാകുമെന്ന് ബിഎസ്‌എൻഎൽ അധികൃതർ അറിയിച്ചു.  ജൂൺ 15 നകം എല്ലാ ഊരുകൂട്ടങ്ങളും ചേർന്ന് ടവർ സ്ഥാപിക്കാനുള്ള സ്ഥലം ലഭ്യമാക്കാൻ മന്ത്രി നിർദേശിച്ചു. വയനാട് ജില്ലയിൽ പ്രത്യേകമായി ആവിഷ്‌കരിച്ച ഡിജിറ്റലി കണക്‌റ്റഡ് പദ്ധതി ജൂലൈ 15 ഓടെ  പ്രാവർത്തികമാക്കാനും തീരുമാനമായി.

ബിഎസ്‌എൻഎൽ കേരള സർക്കിൾ മൊബൈൽ നെറ്റ്‌വർക്ക് ജനറൽ മാനേജർ എസ് എൻ രമേശ് രാജ്, എജിഎം എൻ കെ രാജീവ്, സി-ഡാക് അസോ. ഡയറക്‌ടർ പി എസ്‌ സുബോദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top