25 April Thursday

ഇന്ധനവില വീണ്ടും കൂട്ടി ; എല്ലാ ജില്ലകളിലും ഡീസല്‍ 100 കടന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021


കൊച്ചി
രണ്ട് ദിവസത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും ഇന്ധനവില കൂട്ടി. ഈ മാസം 15–-ാംതവണയാണ് കൂട്ടുന്നത്. ബുധൻ പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്തെ 14 ജില്ല്ലയിലും ഡീസൽ വില 100 കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 102.03 രൂപയും പെട്രോളിന് 108.44 രൂപയുമായി. കൊച്ചിയിൽ  100.10, 106.37 രൂപ, കോഴിക്കോട് 100.40 ,106.66 രൂപ എന്നിങ്ങനെയാണ്‌ വില.  20 ദിവസത്തിനുള്ളിൽ ഡീസലിന് 5.67 രൂപയും പെട്രോളിന് 4.81 രൂപയുമാണ് കൂട്ടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top