19 April Friday

പാലക്കാട് സ്വകാര്യ ബസിനുള്ളില്‍ മായം കലര്‍ന്ന ഡീസല്‍ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

പാലക്കാട്> പാലക്കാട് സ്വകാര്യ ബസിനുള്ളില്‍ മായം കലര്‍ന്ന ഡീസല്‍ പിടികൂടി. ബസിനുള്ളില്‍ 3 ക്യാനുകളിലായി സൂക്ഷിച്ച ഡീസലാണ് പിടികൂടിയത്. ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടിക്കാരനായ ഫൈസല്‍ എന്ന ബസുടമയാണ് മായം കലര്‍ന്ന ഡീസല്‍ കയറ്റി വിടുന്നതെന്നാണ് ജീവനക്കാര്‍ നല്‍കിയ മൊഴി.

 ഡീസല്‍ പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് നോര്‍ത്ത് പൊലീസ് അറിയിച്ചു. നേരത്തെ തൃശൂരില്‍ നിന്നും മായം കലര്‍ന്ന ഡീസല്‍ പിടികൂടിയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top