03 July Thursday

‘എല്ലാക്കാലത്തും ഒപ്പമുണ്ടാകുമെന്ന്‌ പറഞ്ഞിട്ട്‌ 
പോയല്ലോ സഖാവേ’ ; കോടിയേരിക്ക്‌ അന്ത്യാഞ്ജലി അർപ്പിക്കാൻ രക്തസാക്ഷി ധീരജിന്റെ അച്ഛൻ എത്തി

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022


കണ്ണൂർ
‘‘വീട്ടിൽ വന്നപ്പോഴും വിളിച്ചപ്പോഴും പറഞ്ഞതാണല്ലോ സഖാവേ, എല്ലാക്കാലത്തും ഒപ്പമുണ്ടാകുമെന്ന്‌. എന്തുസഹായത്തിനും വിളിക്കണമെന്ന്‌! ഒറ്റപ്പോക്ക്‌ പോയല്ല’’ –- രക്തസാക്ഷി ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ തേങ്ങി.

കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ കോടിയേരിക്ക്‌ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയതാണ്‌ രാജേന്ദ്രനും ധീരജിന്റെ സഹോദരൻ അദ്വൈതും. ധീരജിന്റെ പേരിൽ പുഷ്‌പചക്രവും അർപ്പിച്ചു. ‘‘ആൾക്കൂട്ടത്തിൽ അങ്ങനെ പോകാറില്ല. ധീരജ്‌ പോയശേഷം എനിക്കെല്ലാം സങ്കടക്കാഴ്‌ചകളാണ്‌. എന്നാലും കോടിയേരിയെ അവസാനമായി കാണണമെന്ന്‌ തോന്നി. തിരക്കിൽ ഒരുനോക്കുകണ്ടു. വല്ലാത്ത പോക്കായിപ്പോയി സഖാവിന്റേത്‌’’–- രാജേന്ദ്രനും അദ്വൈതും വിങ്ങിക്കൊണ്ട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top