04 July Friday

ധീരജിന്റെ കൊലപാതകം; ഡിവൈഎഫ്‌ഐ അനുസ്‌മരണജ്വാല ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

തിരുവനന്തപുരം > കെഎസ്‌യു–- -യൂത്ത് കോൺഗ്രസ്‌ ക്രിമിനലുകൾ കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ അനുസ്‌മ‌രിച്ച്‌ സംസ്ഥാന വ്യാപകമായി ഞായറാഴ്‌ച ഡിവൈഎഫ്‌ഐ അനുസ്മരണജ്വാല സംഘടിപ്പിക്കും. യൂണിറ്റ് കേന്ദ്രങ്ങളിലാണ് പരിപാടി.

കണ്ണൂർ മട്ടന്നൂരിൽ സംസ്ഥാന സെക്രട്ടറി വി കെ സനോജും എറണാകുളം കാക്കനാട്ട്‌ പ്രസിഡന്റ് എസ് സതീഷും ഉദ്‌ഘാടനം ചെയ്യും. വിദ്യാർഥി മനസ്സുകളിൽനിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കലാലയങ്ങളിൽ അതിക്രമങ്ങളും കൊലപാതകവും നടത്തി പ്രകോപനം സൃഷ്ടിക്കുകയാണ്‌ കെഎസ്‌യുവും കോൺഗ്രസുമെന്നും ഡിവൈഎഫ്‌ഐ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top