29 March Friday

ധീരജ്‌ കൊലപാതകം: നിഖിൽ പൈലിയെയും ജെറിൻ ജോജോയേയും ശനിയാഴ്‌ച കസ്റ്റഡിയിൽ വാങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

ധീരജ്‌ വധക്കേസിൽ അറസ്റ്റുചെയ്‌ത ടോണി തേക്കിലക്കാട്ട്‌, ജിതിൻ ഉപ്പുമാക്കൽ, ജസിൻ ജോയി എന്നിവരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു

‌ചെറുതോണി > ധീരജ്‌ കൊലപാതകക്കേസിലെ ഒന്നാംപ്രതി നിഖിൽ പൈലിയെയും രണ്ടാംപ്രതി ജെറിൻ ജോജോയേയും ശനിയാഴ്‌ച പീരുമേട് സബ് ജയിലിൽനിന്ന് കസ്റ്റഡിയിൽ വാങ്ങും. 10 ദിവസത്തേക്ക്‌ കസ്റ്റഡിയിൽ വിട്ടുനൽകുന്നതിന് വെള്ളിയാഴ്‌ചയാണ്‌ കോടതി ഉത്തരവായത്‌. കേസിന്റെ കൂടുതൽ തെളിവെടുപ്പിനും തൊണ്ടിമുതൽ കണ്ടെത്തുന്നതിനുമാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്‌പി ഇമ്മാനുവേൽ പോൾ പറഞ്ഞു.

വെള്ളിയാഴ്‌ച റിമാൻഡിലായ ടോണി തേക്കിലക്കാട്ട്‌, ജിതിൻ ഉപ്പുമാക്കൽ, ജസിൻ ജോയി എന്നിവരെ 10 ദിവസം കസ്റ്റഡിയിൽ കിട്ടുന്നതിന് കോടതിയിൽ അപേക്ഷ നൽകും. ഇനി നിഥിൻ ലൂക്കോസ്, സോയിമോൻ എന്നിവരെ പിടികിട്ടാനുണ്ട്. നിഥിൻ ലൂക്കോസിനെ രക്ഷപ്പെടുത്താൻ സഹായിച്ചതിനാണ് ജസിൻ ജോയിയെ അറസ്റ്റുചെയ്‌തത്. നിഥിൻ ലൂക്കോസിന്റെ വസ്‌ത്രങ്ങളും മറ്റു സാധനങ്ങളും ഇയാളുടെ വീട്ടിലെത്തിക്കുന്നതിനിടെയാണ്‌ ജസിൻ പൊലീസിന്റെ വലയിലായത്‌.

കേസിൽ ആറു പ്രതികളാണുള്ളതെന്ന്‌ പൊലീസ് ആദ്യം പറഞ്ഞിരുന്നതെങ്കിലും ജസിൻ ജോയിയുടെ അറസ്റ്റോടെ പ്രതികളുടെ എണ്ണം ഏഴായി. കേസിൽ ഇതുവരെ തൊണ്ടിയായി ഒരു ഇന്നോവ കാർ, രണ്ട്‌ സ്‌കൂട്ടർ, ബൈക്ക്, ആൾട്ടോ കാർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു സ്വിഫ്റ്റ് കാർകൂടി കണ്ടെടുക്കാനുണ്ട്.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top