28 March Thursday

കൊലപാതകം നടത്തി പ്രകോപനമുണ്ടാക്കുന്ന കെഎസ്‌യു കൊലക്കത്തി താഴെയിടണം: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Monday Jan 10, 2022

തിരുവനന്തപുരം > വിദ്യാർത്ഥി മനസുകളിൽ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കലാലയങ്ങളിൽ   അക്രമങ്ങളും കൊലപാതകവും നടത്തി പ്രകോപനം സൃഷ്ടിക്കുന്നത്‌  കെ എസ്‌യുവാണെന്ന്‌ ഡിവൈഎഫ്ഐ  സംസ്ഥാന സെക്രട്ടറിയേറ്റ് . ഈ പൈശാചിക മുഖം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടാൻ ജനാധിപത്യ കേരളം മുന്നോട്ട് വരണം. നാടിന്റെ സമാധാനം തകർക്കുന്ന  കൊൺഗ്രസ്സ്  കൊലക്കത്തി താഴെ വെക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

 ഇടുക്കി എൻജിനീയറിങ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ  ധീരജിന്റെ കൊലപാതകത്തിൽ ഡിവൈഎഫ്ഐ  സംസ്ഥാന സെക്രട്ടറിയേറ്റ്  ശക്തമായി പ്രതിഷേധിച്ചു.  പുറത്തു നിന്നെത്തിയ കെഎസ്‌യു - യൂത്ത് കോണ്ഗ്രെസ്സ്  ഗുണ്ടാ സംഘമാണ് ധീരജിനെ നിഷ്ഠൂരമായി കുത്തി കൊലപ്പെടുത്തിയത്. മനുഷ്യസ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും  രാഷ്ട്രീയത്തെ ആയുധങ്ങളാൽ ഇല്ലാതാക്കാമെന്ന ചിന്ത അപകടകരമാണ് .

കേരളത്തിന്റെ കലാലയങ്ങളിൽ സർഗ്ഗാത്മകതയുടെ നിരവധി അടയാളപ്പെടുത്തലുകളിലൂടെ വിദ്യാർത്ഥി ഹൃദയത്തിൽ ഇടം പിടിച്ച സംഘടനയാണ് എസ് എഫ് ഐ. ഇതിനകം കലാലയ മുറ്റത്തിട്ട് നിരവധി വിദ്യാർത്ഥികളെയാണ് വലത് പക്ഷ ശക്തികളും മതതീവ്രദികളും ചേർന്ന് കൊന്നുകളഞ്ഞത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചപ്പോഴും സമാധാനവും സഹവർത്തിത്തവും പുലർത്തുന്ന ഇടപെടലുകൾ മാത്രമേ എസ്എഫ് ഐ നടത്തിയിട്ടുള്ളൂ.

നാടിന്റെ സമാധാനം തകർക്കുന്ന  കൊൺഗ്രസ്സ്  കൊലക്കത്തി താഴെ വെക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top