28 March Thursday

ദേവികുളംനിയമസഭാ മണ്ഡല തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023

എ രാജ


കൊച്ചി
ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ ഫലം ഹൈക്കോടതി റദ്ദാക്കി. എൽഡിഎഫ്‌ സ്ഥാനാർഥിയായി വിജയിച്ച  എ രാജയ്‌ക്ക്‌ ജനപ്രാതിനിധ്യ നിയമപ്രകാരം പട്ടികജാതി വിഭാഗത്തിന്‌ സംവരണം ചെയ്‌ത മണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന്‌ വിലയിരുത്തിയാണ്‌ നടപടി. യുഡിഎഫ്‌ സ്ഥാനാർഥി ഡി കുമാറിന്റെ ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ പി സോമരാജന്റെ  ഉത്തരവ്‌. ഉത്തരവിന്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമീഷനും നിയമസഭാ സ്‌പീക്കർക്കും സംസ്ഥാന സർക്കാരിനും കൈമാറാനും തെരഞ്ഞെടുപ്പ് റദ്ദാക്കിയത് ഗസറ്റിൽ വിജ്ഞാപനം ചെയ്യാനും കോടതി നിർദേശിച്ചു.  

ആന്റണിയുടെയും എസ്‌തറിന്റെയും മകനായ രാജ ക്രൈസ്തവ സഭാംഗമാണെന്നായിരുന്നു ഹർജിയിലെ വാദം. തമിഴ്‌നാട്ടിലെ ഹിന്ദു പറയൻ സമുദായത്തിൽപ്പെട്ടവരാണ്‌ രാജയുടെ പൂർവികർ. ഇടുക്കി കുണ്ടള എസ്‌റ്റേറ്റിലെ ജോലിക്കായാണ്‌ കേരളത്തിലേക്ക്‌ വന്നത്‌. കേരളത്തിലേതുപോലെ തമിഴ്‌നാട്ടിലും ഹിന്ദു പറയൻ സമുദായം പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ സംവരണമണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യതയുണ്ടെന്ന്‌ രാജ വാദിച്ചു. എന്നാൽ, ഇപ്പോൾ ക്രൈസ്തവ ജീവിതരീതി പിന്തുടരുന്നതിനാൽ പട്ടികജാതി–-വർഗ സംവരണത്തിൽ പെടുത്താനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി വിധിക്കെതിരെ ഉടൻ തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്ന്‌ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗ്ഗീസ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top