26 April Friday

വികസനപദ്ധതികളുമായി മുന്നോട്ട്, നിക്ഷിപ്ത താല്‍പര്യത്തിന് കീഴടങ്ങില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

കോഴിക്കോട്> സമാധാനാന്തരീക്ഷത്തിനൊപ്പം ആധുനിക സൗകര്യങ്ങളുള്ള വികസനവുമുള്ള നാടായി കേരളത്തിനെ മാറ്റുന്നതിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി. നാടിന്റെ മുന്നോട്ടുള്ള കുതിപ്പിന് നേതൃത്വം നല്‍കലാണ് സര്‍ക്കാരിന് പ്രധാനം. ഇതിനെതിരെ നിക്ഷിപ്ത താല്‍പര്യക്കാര്‍ വന്നാല്‍ കീഴടങ്ങാതെ മുന്നോട്ട്പോകും.

 ദേശീയപാത, തീരദേശപാത, മലയോര പാത, കോവളം--ബേക്കല്‍ ജലപാത ഇവയിലൂടെ നാടിന്റെ മുഖച്ഛായമാറ്റുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. ഒപ്പം ആരോഗ്യ--വിദ്യാഭ്യാസ--വ്യവസായ മേഖലകളുടെ ശാക്തീകരണവും യാഥാര്‍ഥ്യമാക്കും. ഭാവിതലമുറക്കാകെയും കാലാനുസൃതമായും വേണ്ട വികസനപദ്ധതികളാണിവ. ഇനി ഒരുവികസന പ്രവര്‍ത്തനവും അനുവദിക്കില്ല എന്നതാണ് യുഡിഎഫ്-- ബിജെപി--ജമാഅത്തെ ഇസ്ലാമി കൂട്ടിന്റെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ അനുഭവത്തിലാണിത്. ഇത് നമ്മുടെ കുഞ്ഞുങ്ങളോടും ഭാവിതലമുറയോടും ചെയ്യുന്ന ദ്രോഹമാണ്.

യുഡിഎഫ് സര്‍ക്കാര്‍ വേണ്ടെന്ന് വെച്ചതാണ് ദേശീയപാത വികസനവും ഗെയില്‍പദ്ധതിയും ഇടമണ്‍ --കൊച്ചി പവര്‍ഹൈവേയും. അതെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി.  ഭൂമി   എതിര്‍ത്തവരടക്കം ദേശീയപാതക്ക് ഭൂമി വിട്ടുനല്‍കി. കക്ഷിവ്യത്യാസമില്ലാതെ ജനങ്ങള്‍ സര്‍ക്കാരിന്റെ വികസനപദ്ധതികളെ പിന്തണുക്കുകയാണ്. ഇത് കാണാനും
തിരിച്ചറിയാനും സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാസെക്രട്ടറി പി മോഹനന്‍ അധ്യക്ഷനായി. .




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top