29 March Friday

ദേവകി വാര്യർ സ്‌മാരക സാഹിത്യ പുരസ്‌കാരം സീതാ ദേവി കരിയാട്ടിന്

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

തിരുവനന്തപുരം > ദേവകി വാര്യർ സ്‌മാരക സാഹിത്യ പുരസ്‌കാരത്തിന് സീതാദേവി കരിയാട്ട് (കാസർഗോഡ്) അർഹയായി. പതിനായിരം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജയശ്രീ എം കെ (എറണാകുളം), മോഹന സുരേഷ് (തിരുവനന്തപുരം) എന്നിവർ 5000 രൂപയും പ്രശസ്‌തി പത്രവും അടങ്ങിയ പ്രോത്സാഹന സമ്മാനം നേടി.

സ്വാതന്ത്ര്യസമര സേനാനി ആയ മലയാളിസ്ത്രീയെ കുറിച്ചുള്ള ലേഖനമത്സരം ആണ് ഇക്കൊല്ലം നടത്തിയത്. ദേവകി വാര്യരുടെ ജന്മദിനമായ ജൂൺ 12 ന് ഉച്ചക്ക് 2.30 ന് മ്യുസിയത്തിന് എതിർവശത്തുള്ള സത്യൻ സ്‌മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഗതാഗത മന്ത്രി ആൻ്റണി രാജു പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സർവവിജ്ഞാന കോശം ഡയറക്‌ടർ ശ്രീമതി മ്യുസ് മേരി മുഖ്യാതിഥിയാവു.  കാർത്തികേയൻ നായർ, ഡോ സജ്‌ന, ഡോ സജിനി എന്നിവരുൾപ്പെട്ട ജൂറി ആണ് വിജയികളെ തെരഞ്ഞെടുത്തതെന്ന്  ദേവകി വാര്യർ സ്മാരക സെക്രട്ടറി ടി രാധാമണി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top