26 April Friday

10 ലക്ഷം പേർ വാർഷിക വരിക്കാരാകും; ദേശാഭിമാനി പ്രചാരണത്തിന്‌ ആവേശത്തുടക്കം

സ്വന്തം ലേഖകൻUpdated: Sunday Sep 25, 2022

തിരുവനന്തപുരം
മലയാളിയുടെ ജനകീയ പത്രം ദേശാഭിമാനിയുടെ പ്രചാരണത്തിന്‌ ആവേശത്തുടക്കം. അഴീക്കോടൻ രക്തസാക്ഷി ദിനമായ വെള്ളിയാഴ്‌ച തുടക്കമിട്ട പ്രചാരണം സി എച്ച്‌ കണാരൻ അനുസ്‌മരണ ദിനമായ ഒക്ടോബർ 20 വരെ തുടരും. ആലപ്പുഴയിൽ സംവിധായകൻ ഫാസിലിൽനിന്ന്‌ വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്യാമ്പയിൻ ഉദ്‌ഘാടനംചെയ്‌തു. 10 ലക്ഷം പേരെ വാർഷിക വരിക്കാരാക്കും.

പ്രചാരണ പ്രവർത്തനത്തിൽ സിപിഐ എമ്മിന്റെ മുഴുവൻ ഘടകങ്ങളും വർഗ ബഹുജന സംഘടനകളും പങ്കുചേരും. പാർടി ജില്ലാ കമ്മിറ്റികളും മറ്റു ഘടകങ്ങളും പത്ര പ്രചാരണത്തിന്‌ വിപുലമായ പരിപാടികൾ ആസൂത്രണംചെയ്‌തു. ബ്രാഞ്ച്‌ അടിസ്ഥാനത്തിൽ എല്ലാ വീട്ടിലും ദേശാഭിമാനി എത്തിക്കും. പത്രം ചേർക്കാൻ പ്രത്യേക സ്‌ക്വാഡുകളുമുണ്ടാകും.  വാർഷികവരി ശേഖരിക്കാനായി വീടുകളിൽ എത്തിച്ച കുടുക്കകൾ ഏറ്റുവാങ്ങും. സാമൂഹ്യ, സാംസ്‌കാരിക, കായിക രംഗത്തെ പ്രമുഖരും ദേശാഭിമാനി വാർഷിക വരിക്കാരാകും. ആദ്യദിനം സംസ്ഥാനത്താകെ ആയിരങ്ങൾ വാർഷിക വരിക്കാരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top