16 December Tuesday

വ്യവസായ വകുപ്പിന്റെ അച്ചടിമാധ്യമ പുരസ്‌കാരം ദേശാഭിമാനി സബ് എഡിറ്റർ എ സുൽഫിക്കറിന്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 3, 2023

തിരുവനന്തപുരം > വ്യവസായ വകുപ്പിന്റെ അച്ചടിമാധ്യമ പുരസ്‌കാരം ദേശാഭിമാനി സബ് എഡിറ്റർ എ സുൽഫിക്കറിന് ലഭിച്ചു. കേരള പേപ്പർ പ്രൊഡക്‌ട്‌സിനെക്കുറിച്ച് തയാറാക്കിയ ഫീനിക്‌സ് എന്ന റിപ്പോർട്ടിനാണ് അം​ഗീകാരം. വ്യവസായ മേഖലയെക്കുറിച്ചുള്ള മികച്ച റിപ്പോർട്ടിങ്ങിനായാണ് അച്ചടി - ദൃശ്യമാധ്യമ പുരസ്‌കാരങ്ങൾ നൽകുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുന്നതിനായി ആവിഷ്‌കരിച്ച വിവിധ പദ്ധതികളുടെ ഭാ​ഗമായാണ് അവാർഡുകൾ ഏർപ്പെടുത്തിയത്.

വ്യവസായ വകുപ്പ് ഡയറക്‌ടർ എസ് ഹരികിഷോർ, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ എ എം ജി​ഗീഷ് എന്നിവരടങ്ങിയ സമിതിയാണ് അവാർഡുകൾ നിശ്ചയിച്ചത്. 25000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം

മറ്റ് മാധ്യമ പുരസ്‌കാരങ്ങൾ

അച്ചടി മാധ്യമം

1. എം ബി സന്തോഷ്- മെട്രോ വാർത്ത ( ദാക്ഷായണി ബിസ്കറ്റും സംരംഭക വർഷവും)

2. ആർ അശോക് കുമാർ - ബിസിനസ് പ്ലസ് (കേരളം നിക്ഷേപ സൗഹൃദമാണ്)

ദൃശ്യമാധ്യമം

1. ഡോ. ജി പ്രസാദ് കുമാർ- മാതൃഭൂമി ന്യൂസ് ( പവർ ടില്ലർ കയറ്റുമതിയെക്കുറിച്ചുള്ള റിപ്പോർട്ട്)

2. എസ് ശ്യാംകുമാർ - ഏഷ്യാനെറ്റ് ( കേരള പേപ്പർ പ്രൊഡക്ട്സിനെക്കുറിച്ചുള്ള റിപ്പോർട്ട്)


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top