19 April Friday

ഉന്നതപഠനത്തിന്‌ വഴികാട്ടാൻ 
എക്സിമസ്–ദേശാഭിമാനി ഫോക്കസ്

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

കൊച്ചി
എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക്‌ ഉന്നതപഠനത്തിന്‌ വഴികാട്ടാൻ ദേശാഭിമാനിയുടെ സൗജന്യ കരിയർ ഗൈഡൻസ് പരിപാടി- "എക്സിമസ്–--ദേശാഭിമാനി ഫോക്കസ് 2023'. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ യൂണിറ്റ് കേന്ദ്രങ്ങളിലാണ് പരിപാടി. സംസ്ഥാന ഉദ്‌ഘാടനം തിരുവനന്തപുരം വഴുതക്കാട് മൗണ്ട് കാർമൽ കൺവൻഷൻ സെന്ററിൽ 27ന് രാവിലെ 9.30ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.

ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച്‌ വിദ്യാർഥികൾക്കുള്ള സംശയങ്ങൾ പരിഹരിക്കാനും അഭിരുചിക്കിണങ്ങിയ കോഴ്സ് തെരഞ്ഞെടുക്കാനും തൊഴിൽമേഖലയിലെ  മാറ്റങ്ങൾ അറിയാനും വിദ്യാഭ്യാസരംഗത്തെയും വിവിധ മേഖലകളിലെയും വിദഗ്ധരുമായി സംവദിക്കാനും അവസരമുണ്ടാകും. വിദഗ്ധർ ക്ലാസുകൾ നയിക്കും. വ്യത്യസ്തമേഖലകളിൽ ജീവിതവിജയം കൈവരിച്ച പ്രതിഭാധനരായ വ്യക്തികളുമായി സംവദിക്കാം. എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ നേടിയ വിദ്യാർഥികളെ ദേശാഭിമാനി ആദരിക്കും.

കൊച്ചിയിൽ കലൂർ റിന്യൂവൽ സെന്ററിൽ ജൂൺ രണ്ടിനാണ്‌ പരിപാടി. കോട്ടയത്ത്‌ കെ പി എസ് മേനോൻ ഹാളിൽ 29നും ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിൽ 31നും നടക്കും. തൃശൂർ (തിരുവമ്പാടി കൺവൻഷൻ സെന്റർ, നന്ദനം ഓഡിറ്റോറിയം) ജൂൺ മൂന്ന്, കോഴിക്കോട് (നളന്ദ ഓഡിറ്റോറിയം) അഞ്ച്, കണ്ണൂർ (നവനീതം ഓഡിറ്റോറിയം) ആറ് തീയതികളിലും നടക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പരിപാടി.

ദേശാഭിമാനി പത്രത്തിലെ "എക്സിമസ്–--ദേശാഭിമാനി ഫോക്കസ് 2023'ന്റെ പരസ്യത്തിലുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്തോ ഫോൺനമ്പറിൽ ബന്ധപ്പെട്ടോ ഓരോ കേന്ദ്രത്തിലെയും പരിപാടിയിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ദേശാഭിമാനി യൂണിറ്റുകളുമായി ബന്ധപ്പെട്ടും രജിസ്റ്റർ‌ ചെയ്യാം.ഇന്ത്യയിലും വിദേശത്തും കൊമേഴ്‌സ് മേഖലയിൽ ഏറ്റവും ജോലിസാധ്യതയുള്ള കോഴ്സുകൾ നൽകുന്ന കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനം ‘എക്സിമസ് കോളേജ് ഓഫ് പ്രൊഫഷണൽ സ്റ്റഡീസാ’ണ് ദേശാഭിമാനി ഫോക്കസിന്റെ മുഖ്യപ്രായോജകർ. മുൻനിര എൻട്രൻസ് കോച്ചിങ് സ്ഥാപനമായ ‘സഫ്‌യാർ ഫ്യൂച്ചർ അക്കാദമി’യാണ്  സഹപ്രായോജകർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top