08 December Friday

സംസ്ഥാന സ്‌കൂൾ കലോത്സവം ; സമഗ്ര കവറേജ്‌ പുരസ്‌കാരം ദേശാഭിമാനിക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023


തിരുവനന്തപുരം
ജനുവരി മൂന്നുമുതൽ ഏഴുവരെ കോഴിക്കോട്ട്‌ നടന്ന 61–-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാധ്യമ റിപ്പോട്ടിനുള്ള പുരസ്‌കാരങ്ങൾ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദേശാഭിമാനിക്കാണ്‌. ഈ വിഭാഗത്തിൽ മനോരമയ്‌ക്കും പുരസ്‌കാരമുണ്ട്‌. കെ ജെ ജേക്കബ് (എക്‌സിക്യൂട്ടീവ് എഡിറ്റർ ഡെക്കാൻ ക്രോണിക്കിൾ),  വിനോദ് വൈശാഖി (മലയാള മിഷൻ രജിസ്ട്രാർ), വി സലിൻ (അഡീഷണൽ ഡയറക്ടർ, പ്രോഗ്രാംസ് ആൻഡ്‌ കൾച്ചർ, പിആർഡി) എന്നിവർ ഉൾപ്പെട്ട സമിതിയാണ്‌ പുരസ്‌കാരങ്ങൾ നിർണയിച്ചത്‌. അവാർഡ് ജേതാക്കൾക്ക് ശിൽപ്പവും പാരിതോഷികവും ലഭിക്കും. വ്യക്തികൾക്ക് 20,000 രൂപയും സ്ഥാപനങ്ങൾക്ക് 25,000 രൂപയുമാണ്‌ പുരസ്‌കാരത്തുക. പുരസ്‌കാരം വൈകാതെ തിരുവനന്തപുരത്ത്‌ സംഘടിപ്പിക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

മറ്റ്‌ അവാർഡുകൾ:
അച്ചടി മാധ്യമം മലയാളം മികച്ച റിപ്പോർട്ടർ: എ കെ ശ്രീജിത്‌ (മാതൃഭൂമി), മികച്ച ഫോട്ടോഗ്രാഫർ: പി അഭിജിത്‌ (മാധ്യമം), പ്രത്യേകപരാമർശം: നിതീഷ് കൃഷ്ണൻ (സുപ്രഭാതം). അച്ചടി മാധ്യമം ഇംഗ്ലീഷ് –-സമഗ്ര കവറേജ്: ദി ഹിന്ദു, മികച്ച റിപ്പോർട്ടർ:  പി പൂജ നായർ (ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്‌), മികച്ച ക്യാമറമാൻ: ഇ ഗോകുൽ (ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്‌).

ദൃശ്യ മാധ്യമം–-മികച്ച റിപ്പോർട്ടർ: കെ എം ആർ റിയാസ് (കേരള വിഷൻ), മികച്ച ക്യാമറമാൻ: രാജേഷ് തലവോട് (അമൃത ടിവി). മികച്ച സമഗ്ര കവറേജ്: ഏഷ്യാനെറ്റ് ന്യൂസ്

ഓൺലൈൻ മീഡിയ–-സമഗ്ര കവറേജ്-: കൈരളി ഓൺലൈൻ, ദി ഫോർത്ത്. ശ്രവ്യ മാധ്യമം–- റെഡ് എഫ്എം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top