26 April Friday

ദേശാഭിമാനി കോട്ടയം ലോക്കൽ കമ്മിറ്റി നിർമിച്ച വീട്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022


കോട്ടയം
സിപിഐ എം കോട്ടയം ദേശാഭിമാനി ലോക്കൽ കമ്മിറ്റി മുൻകൈയെടുത്ത്‌ നിർമിച്ച വീട്‌ ദേശാഭിമാനി താൽക്കാലിക ജീവനക്കാരി ആര്യ സിനി വിജയകുമാറിന്റെ കുടുംബത്തിന്‌ സഹകരണ മന്ത്രി വി എൻ വാസവൻ കൈമാറി. പാർടി കോൺഗ്രസ്‌ തീരുമാനപ്രകാരം കോട്ടയം ജില്ലയിൽ 114 ലോക്കൽ കമ്മിറ്റികൾ 120ലേറെ വീടുകൾ നിർമിച്ച്‌ കൈമാറി. ഭവനനിർമാണ രംഗത്ത്‌ കേരളം കാഴ്‌ചവച്ച വിപ്ലവമാണിതെന്ന്‌- വാസവൻ പറഞ്ഞു. യോഗത്തിൽ മുതിർന്ന പാർടി നേതാവ്‌ വൈക്കം വിശ്വൻ അധ്യക്ഷനായി. 


 

വീട്‌ നിർമിച്ച കരാറുകാരനും പാർടി നീണ്ടൂർ  ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എം എസ്‌ ഷാജിക്ക്‌ പാർടി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ ഉപഹാരം നൽകി.  ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, ജില്ലാ കമ്മിറ്റിയംഗം കെ എൻ വേണുഗോപാൽ, കോട്ടയം ദേശാഭിമാനി ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപ്‌ മോഹൻ, ന്യൂസ്‌ എഡിറ്റർ എം ഒ വർഗീസ്‌ എന്നിവർ സംസാരിച്ചു. ആർപ്പൂക്കര  പഞ്ചായത്ത്‌ എട്ടാം വാർഡിൽ മെഡിക്കൽ കോളേജ്‌ ഗവ. എച്ച്‌എസിന്‌ സമീപം മൂന്നര മാസം കൊണ്ടാണ്‌ വീട്‌ നിർമിച്ചത്‌.

വീടിനും വഴിക്കും സ്ഥലം വിട്ടുനൽകിയ ജേക്കബ്‌, സിറിയക്‌, അനിൽ എന്നീ അയൽവാസികൾക്ക്‌ യോഗം നന്ദി പറഞ്ഞു. പാർടി ഏരിയ സെക്രട്ടറി ബാബു ജോർജ്‌, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. വി ജയപ്രകാശ്‌, എം എസ്‌ സാനു, ഇ എസ്‌ ബിജു എന്നിവരും പങ്കെടുത്തു.  കോട്ടയം യൂണിറ്റിലെ 82 ജീവനക്കാരും അഭ്യുദയകാംക്ഷികളും ഉദാരമായി സഹായിച്ചാണ്‌ ഒമ്പത്‌ ലക്ഷം രൂപ ചെലവിൽ വീട്‌ നിർമാണം പൂർത്തീകരിച്ചത്‌. ഫെബ്രുവരി 14ന്‌ ജനറൽ മാനേജരാണ്‌ തറക്കല്ലിട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top