29 March Friday

ഏഴരപ്പതിറ്റാണ്ടിന്റെ വാക്ക്‌ ; ദേശാഭിമാനി പത്രപ്രചാരണത്തിന്‌ തുടക്കം കുറിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2021


പിന്നിടുന്ന 75 വർഷത്തിന്റെ കരുത്തോടെ ദേശാഭിമാനി കൂടുതൽ ജനങ്ങളിലേക്ക്‌. കേരളത്തിലങ്ങോളമിങ്ങോളം പ്രചാരണത്തിന്‌ തുടക്കം കുറിച്ചു. എറണാകുളം ജില്ലയിൽ 50,000 പുതിയ വാർഷിക വരിക്കാരെ ചേർക്കുന്നതിന്‌ ജനുവരി ഒന്നിന്‌ ആരംഭിച്ച പ്രവർത്തനം 18ന്റെ ക്യാമ്പയിനോടെ ലക്ഷ്യം കൈവരിക്കും. 18ന്‌ സിപിഐ എം നേതാക്കളും പ്രവർത്തകരും വീടുകളിലും സ്ഥാപനങ്ങളിലുമെത്തി വരിക്കാരെ ചേർക്കും. ഒക്ടോബർമുതൽ ഡിസംബർവരെ വരിസംഖ്യാ കാലാവധി അവസാനിച്ച 11,500 വാർഷിക വരിക്കാരെ വീണ്ടും ചേർത്തു.

മലപ്പുറത്ത്‌ അരലക്ഷം പുതിയ വരിക്കാരെ ചേർക്കും. പുതുവത്സര ദിനത്തിൽ 16 ഏരിയയിലും പ്രചാരണം ആരംഭിച്ചു. രണ്ടായിരത്തോളം സ്‌ക്വാഡുകളാണ്‌ വരിക്കാരെ കണ്ടെത്താനിറങ്ങുന്നത്‌. നഗരങ്ങൾ കേന്ദ്രീകരിച്ച്‌ പ്രത്യേക സ്‌ക്വാഡുമുണ്ട്‌. 18ന്‌ 2000 കേന്ദ്രങ്ങളിൽ പ്രത്യേക സ്‌ക്വാഡുകളിറങ്ങും.

ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ക്യാമ്പയിനുകളിൽ പങ്കാളിയാകും. ആലപ്പുഴയിൽ 18ന്‌ രാവിലെ മുതൽ ജില്ലയിലെമ്പാടും വ്യാപക പ്രചാരണം നടത്തും. പാർടി പ്രവർത്തകരും നേതാക്കളും ജനപ്രതിനിധികളും പങ്കാളികളാകും. മാരാരിക്കുളം ഏരിയയിലെ സിപിഐ എം ജനപ്രതിനിധികൾ ചേർത്തത്‌ 300 വാർഷിക വരിക്കാരെ. ജില്ല, - ബ്ലോക്ക്, - ഗ്രാമ പഞ്ചായത്തുകളിലേക്ക് വിജയിച്ചവരാണ്‌ ദേശാഭിമാനി ക്യാമ്പയിനിൽ പങ്കാളികളായത്. ഇവർക്ക്‌‌ സ്വീകരണം നൽകാൻ സംഘടിപ്പിച്ച ചടങ്ങിൽ വാർഷിക വരിസംഖ്യയും കൈമാറി.

തൃശൂരിൽ ലോക്കൽ - ഏരിയ തലങ്ങളിൽ സെമിനാർ, ശിൽപ്പശാല, സൗഹൃദക്കൂട്ടായ്മ തുടങ്ങി വ്യത്യസ്ത പരിപാടികൾ തുടരുകയാണ്. വീടുകളിലും കടകളിലും മറ്റു സ്ഥാപനങ്ങളിലും സിപിഐ എം പ്രവർത്തകർ നേരിട്ടെത്തി പത്രം ചേർക്കുന്നു. 18ന്‌ പത്രത്തിന്‌ വ്യാപകമായി വരിക്കാരെ ചേർക്കും.

കോഴിക്കോട്‌ അരലക്ഷം വാർഷിക വരിക്കാരെ പുതുതായി ചേർക്കും. പാർടി ഏരിയാകമ്മിറ്റികൾ ചേർന്ന്‌ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കും.പാലക്കാട്‌ ജില്ലയിൽ 18ന്‌ സിപിഐ എം ഘടകങ്ങൾ മുഴുവൻ ജില്ലയില്‍ പ്രചാരണത്തിനിറങ്ങും. ഏരിയ കമ്മിറ്റികൾ ചേർത്ത വാർഷിക വരിക്കാരുടെ ലിസ്‌റ്റും സംഖ്യയും 23, 25 തിയതികളിൽ ജനറൽ മാനേജർ കെ ജെ തോമസ്‌, ചീഫ്‌ എഡിറ്റർ പി രാജീവ്‌ എന്നിവർ ഏറ്റുവാങ്ങും.

ഒരു ലക്ഷം വാർഷികവരിക്കാരെ ചേർക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം ജില്ലയിൽ പ്രചാരണ ക്യാമ്പയിൻ സജീവം. വിവിധ മേഖലകളിലെ തൊഴിലാളികൾ ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പുതിയ വരിക്കാരെ ചേർത്തു. 18ന്‌ ജില്ലയിൽ സിപിഐ എം നേതാക്കൾ, എംഎൽഎമാർ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പയിൻ നടക്കും. സെമിനാറുകൾ, പോസ്റ്റർ പ്രചാരണം എന്നിവയും നടക്കും.

കണ്ണൂർ ജില്ലയിൽ 17, 18 തിയതികളിൽ മുഴുവൻ സിപിഐ എം ഘടകങ്ങളുടെയും നേതൃത്വത്തിൽ ദേശാഭിമാനി വരിക്കാരെ ചേർക്കും. പ്രവർത്തകരും വിവിധ തലങ്ങളിലെ നേതാക്കളും പങ്കെടുക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top