25 April Thursday

‘ആദരവിന് നന്ദി’.. ദേശാഭിമാനി ആഘോഷവേദിയിൽ സിജു വിത്സൻ

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

സിജു വിത്സന് മന്ത്രി പി രാജീവ് പുരസ്ക്കാരം നൽകുന്നു. സമീപം ദേശഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്

കൊച്ചി> ദേശാഭിമാനി 80-ാം വാർഷികാഘോഷവേദിയിൽ നൽകിയ ആദരവിൽ ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് യുവനടൻ സിജു വിത്സൻ. ‘‘അഭിമാന നിമിഷമാണിത്. 19-ാം നൂറ്റാണ്ട് എന്ന സിനിമയിൽ ആറാട്ടുപുഴ വേലായുധ പണിക്കരെന്ന ചരിത്രപുരുഷനെ  അവതരിപ്പിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തോടെയാണ് വേദിയിൽ നിൽക്കുന്നത്. അതിന് അവസരമൊരുക്കിയ ദേശാഭിമാനിക്ക് നന്ദി’’യെന്നും സിജു വിത്സൻ പറഞ്ഞു. സിജു വിത്സനെ മന്ത്രി പി രാജീവ് പൊന്നാടയണിയിച്ച് ആദരിച്ചു. ദേശാഭിമാനിയുടെ ഉപഹാരവും വേദിയിൽ സമ്മാനിച്ചു.

സിജു വിത്സന് 19-ാം നൂറ്റാണ്ടുപോലെയുള്ള കൂടുതൽ സിനിമകൾ ലഭിക്കട്ടെയെന്ന് ആശംസാ പ്രാസംഗികനായിരുന്ന കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. ദേശാഭിമാനി 80-ാ ം വാർഷികാകോഷത്തിന്റെ ഭാഗമായി എറണാകുളം ദർബാൾ ഹാൾ ഗ്രൗണ്ടിലായിരുന്നു പരിപാടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top