29 March Friday

‘എക്സിമസ് ദേശാഭിമാനി 
ഫോക്കസ് 2023' ഇന്ന്‌ ; രജിസ്‌ട്രേഷൻ രാവിലെ 8.30 മുതൽ 9.30 വരെ

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023


കൊച്ചി
എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌ ഉപരിപഠനത്തിന്‌ ദിശാബോധം പകരാൻ ദേശാഭിമാനിയുടെ സൗജന്യ കരിയർ ഗൈഡൻസ് പരിപാടി- "എക്സിമസ്–--ദേശാഭിമാനി ഫോക്കസ് 2023' കൊച്ചിയിൽ വെള്ളിയാഴ്‌ച നടക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ കലൂർ എജെ ഹാളിലാണ്‌ പരിപാടി.

രാവിലെ 8.30ന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30ന്‌ മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും. കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ ആശംസ നേരും. ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച്‌ വിദ്യാർഥികൾക്കുള്ള സംശയങ്ങൾ പരിഹരിക്കാനും അഭിരുചിക്കിണങ്ങിയ കോഴ്സ് തെരഞ്ഞെടുക്കാനും ഇതിലൂടെ അവസരമൊരുക്കും. തൊഴിൽമേഖലയിലെ മാറ്റങ്ങൾ അറിയാനും വിദ്യാഭ്യാസരംഗത്തെയും വിവിധ മേഖലകളിലെയും വിദഗ്ധരുമായി സംവദിക്കാനുമാകും.

രാവിലത്തെ സെഷനിൽ "പത്ത്‌, പ്ലസ്‌ടു പഠനത്തിനുശേഷം എന്തു പഠിക്കണം' വിഷയത്തിൽ ഡോ. ടി പി സേതുമാധവൻ സംസാരിക്കും. ഉച്ചയ്‌ക്കുശേഷം "ജേർണി ടു സിവിൽ സർവീസസ്‌' എന്ന സെഷനിൽ കൊച്ചി ആദായനികുതിവിഭാഗം അഡീഷണൽ കമീഷണർ ജ്യോതിസ്‌ മോഹൻ, "സൈക്കോളജിക്കൽ ഇൻപുട്‌സ്‌ ഫോർ എ കരിയർ സെലക്‌ഷൻ' എന്ന സെഷനിൽ ഡോ. വിപിൻ റോളന്റ്‌ എന്നിവർ സംസാരിക്കും. തുടർന്ന്‌ എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയ വിദ്യാർഥികളെ അനുമോദിക്കും. പകൽ 3.30ന്‌ കുസാറ്റ്‌ വൈസ്‌ ചാൻസലർ ഡോ. പി ജി ശങ്കരൻ അനുമോദനച്ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യും.

ഇന്ത്യയിലും വിദേശത്തും കൊമേഴ്‌സ് മേഖലയിൽ ഏറ്റവും ജോലിസാധ്യതയുള്ള കോഴ്സുകൾ നൽകുന്ന കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനം ‘എക്സിമസ് കോളേജ് ഓഫ് പ്രൊഫഷണൽ സ്റ്റഡീസാ’ണ് ദേശാഭിമാനി ഫോക്കസിന്റെ മുഖ്യപ്രായോജകർ. മുൻനിര എൻട്രൻസ് കോച്ചിങ് സ്ഥാപനമായ ‘സഫയർ ഫ്യൂച്ചർ അക്കാദമി’യാണ് സഹപ്രായോജകർ. അനുമോദനച്ചടങ്ങിൽ ‘നെയ്‌മർ’ സിനിമയുടെ അണിയറപ്രവർത്തകരും എത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top