20 April Saturday

ഡെങ്കി, സിക്ക പ്രതിരോധം; ഓഗസ്‌റ്റ്‌ 1 മുതല്‍ 8 വരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

തിരുവനന്തപുരം > സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കുന്നതിന് വേണ്ടി മുഴുവന്‍ ജനങ്ങളും വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയാക്കാന്‍ തയ്യാറാകണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു. നേരത്തെ നടത്തിയ മഴക്കാല പൂര്‍വ്വ ശുചീകരണ പരിപാടിക്ക് നല്ല പിന്തുണയാണ് പൊതുസമൂഹത്തില്‍ നിന്നും ലഭിച്ചിരുന്നത്. അതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ വിപുലമായ രീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഡെങ്കി, സിക്ക തുടങ്ങിയ പകര്‍ച്ച വ്യാധികളുടെ വ്യാപനത്തെ ചെറുക്കണമെന്ന് മന്ത്രി പറഞ്ഞു.

കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തും വെള്ളക്കെട്ടുകള്‍ കൊതുകുവളര്‍ത്തുകേന്ദ്രങ്ങളാകാതെ സൂക്ഷിച്ചും വീടും പരിസരവും ഓഫീസ് സമുച്ഛയങ്ങളും പൊതുഇടങ്ങളും വൃത്തിയാക്കിയും പകര്‍ച്ചവ്യാധികളില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ നമുക്കാവും. ഇതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുന്‍കൈയെടുക്കണം.

രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മഹിളാ-യുവജന സംഘടനകളെയും ക്ലബ്ബുകളെയും ഗ്രന്ഥശാലകളെയും സന്നദ്ധ സംഘടനകളെയും കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെയുമെല്ലാം അണിനിരത്തി നാടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലും സംഘടിപ്പിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top