26 April Friday

ഡെങ്കിപ്പനി; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് ‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

കൊച്ചി> ഡെങ്കിപ്പനിക്കെതിരെ അതീവ ജാ​ഗ്രത നിർദ്ദേശവുമായി ജില്ലാ ആരോ​ഗ്യവകുപ്പ്. എറണാകുളം ജില്ലയിൽ ഇതുവരെ 7 സ്ഥിരീകരിച്ച ഡെങ്കിപ്പനി മരണങ്ങളും 5 സംശയിക്കുന്ന മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലായാണ് 7 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും രക്തസ്രാവം ഉണ്ടാക്കുന്ന ഡെങ്കിപ്പനി (ഡെങ്കി  ഹെമറാജിക് പനി) മൂലമാണ്.

ഡെങ്കി  ഹെമറാജിക് പനി മാരകമാണ്‌. ഡെങ്കി ഹെമറാജിക് ഫീവർ ചികിൽസിച്ചാൽ പോലും ചിലപ്പോൾ ഭേദമാക്കാൻ സാധിച്ചുവെന്നുവരില്ല. ഈ വർഷം ഉണ്ടായ ഡെങ്കിപ്പനി മരണങ്ങളിൽ കൂടുതലും ഇത്തരത്തിൽ സംഭവിച്ചതാണെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.

ഈ വർഷം ഇതുവരെ 2269 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും 593 സ്ഥിരീകരിച്ച കേസുകളമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഈ വർഷം ഏറ്റവും കൂടുതൽ കേസുകൾ  റിപ്പോർട്ട് ചെയ്‌തത്  ജൂൺ മാസത്തിലാണ്. ജൂലൈ  മാസത്തിൽ മാത്രം ഇതുവരെ  243  സംശയിക്കുന്ന കേസുകളും 45 സ്ഥിരീകരിച്ച കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഡെങ്കിപ്പനി വിവിധങ്ങളായ രോഗലക്ഷണങ്ങളോടെ പ്രകടമാകാം. മറ്റു പല വൈറൽ പനിയും പോലെ ഡെങ്കിപ്പനിയും അനിശ്ചിതമായ ഭാവപ്പകർച്ച രീതികൾ കാണിക്കുന്നു.

രോഗലക്ഷണങ്ങൾ കാര്യമായി പ്രകടമാക്കാതെയും ഒരു വൈറൽ പനി പോലെയും ഡെങ്കിപ്പനി വന്ന് പോകാം. എന്നാൽ ചിലപ്പോൾ രോഗം സങ്കീർണ്ണമായി രോഗിയുടെ ജീവനു തന്നെ ഭീഷണിയാകുന്ന ഡെങ്കു ഹെമറേജിക് ഫീവർ, ഡെങ്കു ഷോക്ക് സിൻഡ്രോം എന്നീ ഗുരുതരമായ അവസ്ഥ ഉണ്ടാകാം.ഡെങ്കിപ്പനി രണ്ടാമതും പിടിപെട്ടാൽ കൂടുതൽ ഗുരുതരമാകാം.  ആദ്യം രോഗം വന്നു പോയത്  ചിലപ്പോൾ അറിയണമെന്നില്ല. അതിനാൽ ഡെങ്കിപ്പനി ഉണ്ടായാൽ രണ്ടാമത് രോഗം വരുന്നതെന്ന രീതിയിൽ തന്നെ അതീവ ശ്രദ്ധ പുലർത്തണമെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top