25 April Thursday

ബലാത്സംഗക്കേസ്‌ അന്വേഷണ അട്ടിമറി: ഡൽഹി പൊലീസിന്‌ കോടതിയുടെ രൂക്ഷവിമർശം

സ്വന്തം ലേഖകൻUpdated: Monday Nov 22, 2021

ന്യൂഡൽഹി> പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിന്‌ ഇരയായ കേസിൽ ഡൽഹി പൊലീസ്‌ നടത്തിയത്‌ പരിഹാസ്യമായ അന്വേഷണമെന്ന്‌ അഡീഷണൽ സെഷൻസ്‌ ജഡ്‌ജിയുടെ രൂക്ഷവിമർശം. ശാന്തി, സേവാ, ന്യായം എന്ന ഡൽഹി പൊലീസിന്റെ ആപ്‌തവാക്യങ്ങളുടെ കരണത്തടിക്കുന്ന നടപടിയാണ്‌ പൊലീസിന്റേതെന്ന്‌ അഡീഷണൽ സെഷൻസ്‌ ജഡ്‌ജി ഗൗരവ്‌റാവു ചൂണ്ടിക്കാട്ടി.അന്വേഷണം സ്വന്തം താൽപ്പര്യങ്ങൾക്കും മുൻവിധികൾക്കും അനുസൃതമായി വളച്ചൊടിച്ചു.

കോടതിയെയും നിയമസംവിധാനത്തെയും പരിഹസിക്കുന്നതിനു തുല്യമാണ് ഇതെന്നും ജഡ്‌ജി വിമർശിച്ചു. കേസുമായി ബന്ധപ്പെട്ട്‌ വ്യത്യസ്‌ത കുറ്റപത്രങ്ങൾ സമർപ്പിച്ച പൊലീസ്‌ നടപടി താൽപ്പര്യമില്ലായ്‌മയുടെ ഉത്തമ ഉദാഹരണമാണെന്ന്‌ ജഡ്‌ജി വിലയിരുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top