25 April Thursday

ആരോഗ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ: പി സി ജോര്‍ജിനെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

പി സി ജോര്‍ജ്

കൊച്ചി > ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ വ്യക്തിഹത്യ നടത്തിയതിന് ജനപക്ഷം സെക്യുലര്‍ നേതാവ് പി സി ജോര്‍ജിനെതിരേ കേസെടുത്തു. ഹൈക്കോടതിയിലെ അഭിഭാഷകനായ ബി എച്ച്. മന്‍സൂര്‍ നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തില്‍ അവഹേളിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമം 509 വകുപ്പ് പ്രകാരമാണ് കേസ്.

ക്രൈം നന്ദകുമാറിന് നല്‍കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ് മന്ത്രിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top