18 December Thursday

മണ്ണ് ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023

തിരുവനന്തപുരം> ശരീരത്തില്‍ മണ്ണ് ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു.തിരുവനന്തപുരം തിരുവല്ലം പൂങ്കുളത്താണ് സംഭവം നടന്നത്. പൂങ്കുളം സ്വദേശി ജയനാണ് മരിച്ചത്. വീട് നിര്‍മ്മാണത്തിനായി കുന്നിടിക്കുമ്പോഴാണ് മണ്ണ് ശരീരത്തിലേക്ക് പതിച്ചത്.

തുടര്‍ന്ന്, ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി ഇയാളെ പുറത്തെടുക്കുകയായിരുന്നു. മൃതദേഹം വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top