29 March Friday

വീണ്ടും മുങ്ങി മരണം: വാളയാര്‍ അണക്കെട്ടില്‍ ഊട്ടി സ്വദേശി മരിച്ച നിലയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

വാളയാര്‍> രണ്ടുദിവസം മുമ്പ് കാണാതായ ഊട്ടി സ്വദേശിയെ വാളയാര്‍ അണക്കെട്ടില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഊട്ടി നീലഗിരി ഫിംഗര്‍ പോസ്റ്റ് കണ്ടാല്‍ 39 എ സ്ട്രീറ്റ് കോളനിയിലെ ജോണ്‍ ഫെര്‍ണാണ്ടസ്(41) ആണ് മരിച്ചത്. ഊട്ടിയില്‍ കോട്ടയം സ്വദേശി ജോസഫിന്റെ ഹോട്ടലിലെ മേല്‍നോട്ടക്കാരനും ഡ്രൈവറുമായ ജോണ്‍ രണ്ടുദിവസം മുമ്പ് കോട്ടയത്തുനിന്ന് മടങ്ങി വാളയാര്‍ ബംഗ്ലാ കോളനിക്ക് സമീപം കാര്‍ പാര്‍ക്ക് ചെയ്തു.

കാറില്‍ നിന്ന് ഒരാള്‍ തോര്‍ത്തുമായി അണക്കെട്ടിലിറങ്ങിയതായി പ്രദേശവാസികള്‍  അറിയിച്ചതിനെത്തുടര്‍ന്ന് അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്തിയില്ല. കാര്‍ സ്റ്റേഷനിലെത്തിച്ച ശേഷം കാര്‍ ഉടമയായ ജോസഫിനെ പൊലീസ് വിവരമറിയിക്കുകയായിരുന്നു.

ഞായര്‍ പകല്‍ ഒന്നിനാണ് അണക്കെട്ടില്‍ തമിഴ്നാട് പിച്ചനൂര്‍ ഭാഗത്തായി മൃതദേഹം കണ്ടെത്തിയത്. കുളിക്കാനിറങ്ങിയപ്പോള്‍ കാല്‍ തെന്നി വീണതാകാമെന്ന്   പൊലീസ് പറഞ്ഞു. കഞ്ചിക്കോട് സീനിയര്‍ ഫയര്‍ ഓഫീസര്‍ പി ഒ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേന മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം നടക്കും.

  സെപ്തംബര്‍ 27ന് ഇതേ സ്ഥലത്ത് കോയമ്പത്തൂരിലെ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചിരുന്നു.   തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കിയെങ്കിലും അപകടം ആവര്‍ത്തിക്കുകയാണ് .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top