29 March Friday

എസ്‌ ഐ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021

പേരാമ്പ്ര> പട്രോളിംഗ്ഡ്യൂട്ടിക്കിടെ എസ് ഐ  കുഴഞ്ഞ് വീണ് മരിച്ചു. നാദാപുരം കൺട്രോൾ റൂം ഗ്രേഡ് എസ് ഐകൊയിലാണ്ടി കുറുവങ്ങാട് കൈതവളപ്പില്‍ താഴ സതീഷാണ് (52)  കുഴഞ്ഞുവീണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ എരവട്ടൂർ പാറപ്പുറം സ്കൂളിനടുത്തെത്തിയപ്പോഴാണ് കുഴഞ്ഞ് വീണത്.പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോവിഡ് പരിശോധകള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ട് പോകും മെന്ന് പേരാമ്പ്ര എസ് ഐ അറിയിച്ചു.അച്ഛൻ: ശേഖരൻ. അമ്മ: ജാനു .ഭാര്യ:പ്രസീത.മക്കൾ: സ്നേഹ ,ആർദ്ര.സഹോദരങ്ങൾ: ഷീബ, സുരേഷ്, പരേതനായ രാമകൃഷ്ണൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top