20 April Saturday

മകൻ മരിച്ചതറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ അമ്മയും മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

അമ്പലപ്പുഴ> യുവാവ് ആത്മഹത്യ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ അമ്മയും മരിച്ചു. പുറക്കാട് പഞ്ചായത്ത് 18-ാം വാർഡ് കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് സമീപം തെക്കേയറ്റത്ത് വീട്ടിൽ ഇന്ദുലേഖ(59), മകൻ നിധിൻ (31) എന്നിവരാണ് മരിച്ചത്.

മത്സ്യത്തൊഴിലാളിയായ നിധിനെ  ബുധനാഴ്ച രാത്രി 8.30ഓടെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞ ഇന്ദുലേഖയ്ക്ക്  ശാരീരിക അസ്വസ്ഥ്യമുണ്ടായതിനെ തുടർന്ന് ഇവരെ  വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ്: മദനൻ. മറ്റു മക്കൾ: മിഥുൻ, നവീൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top