15 September Monday

വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

ഫറോക്ക് > കൊളത്തറ റഹ്മാൻ ബസാറിന് സമീപം അരീക്കുളത്തിൽ  കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.
റഹ്മാൻ ബസാർ പൂവ്വങ്ങൽ സതീഷ് കുമാറിൻ്റെയും സിന്ധുവിൻ്റെയും മകൻ സംഗീത് (15) ആണ് മരിച്ചത്. ചെറുവണ്ണൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

വ്യാഴാഴ്‌ച ഉച്ചക്ക്‌  ഒന്നരയോടെയാണ് സംഭവം. നീന്തൽ അറിയാത്ത സംഗീത് കുളത്തിൽ മുങ്ങിത്താഴുന്നത് കണ്ടു കൂട്ടുകാർ നിലവിളിച്ചു. ഇതു കേട്ടെത്തിയ സംഗീതിനെ പരിസരവാസി  ഉടൻ കരയിലെത്തിച്ച് ചെറുവണ്ണൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top