25 April Thursday

കല്ലമ്പലത്ത്‌ ഒരു വീട്ടിലെ അഞ്ചുപേർ മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

തിരുവനന്തപുരം>   കല്ലമ്പലം ചാത്തൻപാറയിൽ  ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി .
കല്ലമ്പലം ചാത്തൻപാറ കടയിൽ വീട്ടിൽ മണിക്കുട്ടൻ 54, ഭാര്യ സന്ധ്യ 46 ,മക്കളായ കണ്ണപ്പൻ എന്ന് വിളിക്കുന്ന അഭിജിത്ത് 16, മകൾ അമയ 12, മണിക്കുട്ടന്റെ കുഞ്ഞമ്മ ദേവകിയമ്മ 78 എന്നിവരാണ് മരിച്ചത്.

മണിക്കുട്ടനെ വീട്ടിനുള്ളിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയിലും മറ്റുള്ളവരെ മുറികൾക്കുള്ളിൽ മരിച്ച നിലയിലും ആണ് കണ്ടെത്തിയത്.

ചാത്തൻപാറയിൽ തട്ടുകട നടത്തിവരികയായിരുന്നു മണിക്കുട്ടൻ.

നേരം പുലർന്നിട്ടും പുറത്ത് ആരെയും കാണാതിരുന്നത് സംശയം തോന്നി അയൽവാസികളാണ്   പോലീസിനെ അറിയിക്കുകയുണ്ടായത്

കല്ലമ്പലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്  മാരണ കാരണങ്ങൾ എന്താണെന്ന് കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ പറയാനാകൂ എന്നാണ്  പോലീസ് പറയുന്നു .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top