20 April Saturday

കോഴിക്കോട് ഗൃഹനാഥൻ റോഡരികിൽ തീകൊളുത്തി മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

കോഴിക്കോട് > കാളാണ്ടിത്താഴം ബൈപ്പാസ് റോഡരികിൽ ഗ്യഹനാഥനെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടത്തി. കരുമകൻ കാവിനു സമീപം പേരടി പറമ്പിൽ കുരിശിങ്കൽ വീട്ടിൽ റിട്ട. പോലീസുകാരനായ ജസ്റ്റിൻ ജേക്കബ് (71 ) ആണ്‌ മരിച്ചത്.

അസുഖ ബാധയെ തുടർന്നുള്ള വിഷമമാണ് മരണ കാരണമെന്നാണറിയുന്നത്‌. ഭാര്യക്കൊപ്പമാണ് താമസം. ഏക മകൾ ഓസ്‌ട്രേലിയായിലാണ്. ചേവായൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതേദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top