04 July Friday

ബാവലി പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

മുങ്ങിമരിച്ച ലിജോ

കേളകം(കണ്ണൂര്‍) > ഇരട്ടത്തോട് ബാവലി പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (36), മകന്‍ നെവിന്‍ (6) എന്നിവരാണ് മരിച്ചത്.

ശനി പകല്‍ 11 ഓടെയാണ് സംഭവം.ഇരിട്ടി എ ജെ ഗോള്‍ഡ് ജീവനക്കാരനാണ് ലിജോ. തലക്കാണി സ്‌കൂള്‍ യുകെജി വിദ്യാര്‍ഥിയാണ് നെവിന്‍. കുവൈറ്റില്‍ ജോലി ചെയ്യുന്ന സ്റ്റെഫീനയാണ് ലിജോ ജോസിന്റെ ഭാര്യ.നാലു വയസുകാരി ശിവാനിയ മകളാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top