07 July Monday

കായലിൽ ചാടിയ യുവാവിനെ കണ്ടെത്താനായില്ല

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

ചേർത്തല> ചെങ്ങണ്ട പാലത്തിൽനിന്ന്‌ കായലിലേക്ക്‌ ചാടിയ യുവാവിനെ കാണാതായി. ആലപ്പുഴ തുമ്പോളി പീടികപ്പറമ്പിൽ ജോസഫ് ബാബുവിന്റെ മകൻ ഡേവിഡ് ജിൻസ്‌(24) തിങ്കൾ നട്ടുച്ചയോടെയാണ്‌ കായലിലേക്ക്‌ ചാടിയത്. എറണാകുളത്തെ സ്വകാര്യ ഭക്ഷ്യവസ്‌തു വിപണന കമ്പനിയിലെ സെയിൽസ് എക്‌സിക്യൂട്ടീവാണ്‌.

ബൈക്കിലെത്തിയാണ്‌ പാലത്തിൽനിന്ന്‌ ചാടിയത്. പലവട്ടം കായലിന്റെ ഉപരിതലത്തിൽ മുകളിൽ കൈകൾ ഉയർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. മൊബൈൽഫോണും കമ്പനിയുടെ തിരിച്ചറിയൽ കാർഡും പാലത്തിന്‌ സമീപം ബൈക്കിൽനിന്ന്‌ ലഭിച്ചു. ആലപ്പുഴ നിന്ന്‌ എത്തിയ അഗ്നിരക്ഷാസേനയുടെ സ്‌കൂബ ഡൈവിങ്‌ ടീമിലെ മുങ്ങൽ വിദഗ്‌ധരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയോടെ നിർത്തിയ തെരച്ചിൽ ചൊവ്വാഴ്‌ച രാവിലെ പുനരാരംഭിക്കും.

ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്ന ജിൻസിന് അടുത്തിടെ അൾസർ സ്ഥിരീകരിച്ചതോടെ കടുത്ത മനോവിഷമത്തിലായിരുന്നെന്ന്‌ ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്‌ച തെരച്ചിൽ തുടരുമെന്നും ആവശ്യമെങ്കിൽ നാവികസേനയുടെ സഹായം തേടുമെന്നും തഹസിൽദാർ ആർ ഉഷ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top