19 April Friday

തൃശൂരില്‍ ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

തൃശൂര്‍> ചിറ്റണ്ട ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചാവക്കാട് സ്വദേശി ഷഫ(17) ആണ് മരിച്ചത്.രാവിലെ 9.30 ഓടെയായിരുന്നു അപകടം.സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഷഫ ചെക്ക് ഡാമില്‍ എത്തിയത്.

 കുളിക്കാനിറങ്ങിയ ഷഫ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ എത്തി ഷഫയെ പുറത്തെടുടുക്കുകയായിരുന്നു.അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് ഒന്നരകിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാണ് വിദ്യാര്‍ഥികള്‍ എത്തിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top