19 April Friday

നിര്‍മ്മാണ ജോലികള്‍ക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

ഇടുക്കി> ഇടുക്കിയില്‍ നിര്‍മ്മാണ ജോലികള്‍ക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. നെടുങ്കണ്ടം തോവാളപടി സ്വദേശി ചിറയില്‍ പുത്തന്‍വീട്ടില്‍ മാത്തുക്കുട്ടി ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു.

മരണപ്പെട്ട മാത്തുക്കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള പുതിയ നിര്‍മ്മാണത്തിനിടെയായിരുന്നു അപകടം. കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായി, സെപ്റ്റിക് ടാങ്ക് നിര്‍മ്മിയ്ക്കുന്നതിന് കഴിഞ്ഞ ദിവസം കുഴി ഒരുക്കിയിരുന്നു. കുഴിയില്‍ മണ്ണ് നീക്കം ചെയ്യുന്നതിനിടെ മുകളില്‍ നിന്നും മണ്ണും കല്ലും ഇടിഞ്ഞ്, താഴേയ്ക്കു പതിയ്ക്കുകയായിരുന്നു.

 കുഴിയില്‍ നില്‍ക്കുകയായിരുന്ന മാത്തുകുട്ടിയുടെയും മറ്റ് തൊഴിലാളികളുടെയും ദേഹത്തേക്കാണ് മണ്ണ് പതിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി, ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാത്തുക്കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കാനായില്ല.

ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top