29 March Friday

നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്ന് ഒരാള്‍ മരിച്ചു; 3 പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

കുറ്റ്യാടി>  വേളം പഞ്ചായത്തിലെ കാക്കുനിയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. മൂന്നു പേരെ സാരമായ  പരിക്കുകളോടെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തീക്കുനി സ്വദേശിയായ നെല്ലിയുള്ള പറമ്പത്ത് ജിതിന്‍ (25) ആണ് മരിച്ചത്.

തീക്കുനി സ്വദേശികളായ മടോംമരുതുള്ളതില്‍ വിഷ്ണു  (22), അനന്തോത്ത് ബിജീഷ്(33), തരിപ്പയില്‍ അജീഷ് (30) എന്നിവരെയാണ് പരിക്കുകളോടെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഞായറാഴ്ച പകല്‍ പതിനൊന്നു മണിയ്ക്കാണ് അപകടം.

കാക്കുനി മങ്ങാട്ടുകുന്ന് മലയില്‍ കരിമിന്റെ വീട് നിര്‍മാണ പ്രവൃത്തിക്കിടയിലാണ് അപകടം സംഭവിച്ചത്. ജിതിന്‍ അപകട സ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം .ജിതിന്റെ - അച്ഛന്‍ : നെല്ലിയുള്ള പറമ്പില്‍ കണ്ണന്‍.
അമ്മ ചന്ദ്രി, സഹോദരി ജിന്‍സി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top